അതിവേഗം ബഹുദൂരം

ന്യൂസ്‍വീക്ക് വാരിക India Rising എന്ന പേരില്‍ ഒരു ലേഖനം അവരുടെ കവര്‍ സ്റ്റോറി ആയി പ്രസിദ്ധീകരിച്ചിരിക്കുന്നു. ലോകകാര്യങ്ങളെപ്പറ്റി കാര്യവിവരമുള്ള ഫരീദ് സാഖറിയയാണ് ലേഖകന്‍. ജോണ്‍ സ്റ്റൂവെര്‍ട്ടിന്‍റെ ദ ഡെയ്‍ലി ഷോ വിത് ജോണ്‍ സ്റ്റൂവെര്‍ട്ട് എന്ന പരിപാടി കാണുന്നവര്‍ ഫരീദിനെ അറിയുമായിരിക്കും. ഡിഷ് നെറ്റ്വര്‍ക്കിലെ ലിങ്ക് ചാനല്‍ (9410) കാണുന്നവര്‍ക്കും ഫരീദ് സാഖറിയയെ പരിചയപ്പെടുത്തേണ്ടല്ലോ.

ലേഖനത്തില്‍ നിന്ന്:

At this point, anyone who has actually been to India will probably be puzzled. “India?” he or she will say. “With its dilapidated airports, crumbling roads, vast slums and impoverished villages? We’re talking about that India?” Yes, that, too, is India. The country might have several Silicon Valleys, but it also has three Nigerias within it, more than 300 million people living on less than a dollar a day. India is home to 40 percent of the world’s poor and has the world’s second largest HIV population. But that is the familiar India, the India of poverty and disease. The India of the future contains all this but also something new.

ലേഖനം അവസാനിക്കുന്നത് ഇങ്ങനെ:

The world turns and India will have its ups and downs. But today it is India’s moment. It can grasp it and forge a new path for itself. Along that road lies a genuine and deep relationship between the planet’s largest democracy and its wealthiest democracy. Until now, this has merely been a slogan. It could actually become a reality, and who knows what such a world might look like?

ബുഷിനെ കരിങ്കൊടി കാണിക്കണോ വേണ്ടയോ എന്ന വാദത്തിലേയ്ക്ക് കടക്കുന്നില്ല. ബുഷ് നാളെ കഴിഞ്ഞ് മറ്റെന്നാള്‍ പോകാനുള്ളയാളാണ്. അവസരങ്ങള്‍ പാഴാക്കാതിരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്നാണ് എനിക്കു തോന്നുന്നത്.

Published in: on February 28, 2006 at 6:42 am Comments (22)

Published in: on February 27, 2006 at 10:42 pm Comments (9)

സഫലമീ യാത്ര…

അഞ്ചുപതിറ്റാണ്ടിലേറെ സാഹിത്യരംഗത്ത് വിശ്രമരഹിതമായി പ്രവര്‍ത്തിക്കുകയും അതില്‍ നാല്പതു കൊല്ലത്തോളം മലയാള സാഹിത്യത്തെ നിലവാരത്തകര്‍ച്ചക്കനുവദിക്കാതെ ഒരു ക്വാളിറ്റി അഷ്വറന്‍സ് മാനേജരുടെ ശുഷ്കാന്തിയോടെ കാക്കുകയും ചെയ്ത വാരഫലക്കാരന്‍ വിടവാങ്ങി. ആ പുണ്യദേഹത്തിന്‍റെ ആത്മാവിന് അശ്രുപൂജയും ആദരാഞ്ജലികളും.

അദ്ദേഹത്തിനു പകരം വയ്ക്കാനാളില്ലല്ലോ എന്ന ചിന്ത എന്നെ മഥിക്കുന്നു.

സാഹിത്യവാരികകള്‍ വായിച്ചു തുടങ്ങിയ നാളെന്നോ ആണ് പ്രൊഫസര്‍ കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം വായിച്ചുതുടങ്ങുന്നത്. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്കാരികസമ്മേളന വേദിയില്‍ വച്ചാണ് കൃഷ്ണന്‍ നായരെ ആദ്യമായി കാണുന്നത്. വിറയാര്‍ന്ന കൈകളാല്‍ എന്തിനോ ഉള്ള ഒരു സമ്മാനമായി ‘രമണന്‍’ ഏറ്റുവാങ്ങിയത് ഇന്നും നല്ല ഓര്‍മയാണ്. കാല്‍ തൊട്ടുവന്ദിക്കുമ്പോള്‍ ആ കരങ്ങള്‍ തലയില്‍ സ്പര്‍ശിച്ചിരുന്നു. ‘നന്നായി വരൂ’ എന്നോ മറ്റോ വളരെപ്പതിഞ്ഞ ശബ്ദത്തില്‍ അനുഗ്രഹ വാക്ക് ചൊരിഞ്ഞതായും ഓര്‍ക്കുന്നു.

എഴുതാനുള്ള കഴിവിനേക്കാള്‍ എഴുതിയവരെ തളര്‍ത്താനുള്ള കഴിവ് കൂടിവന്നപ്പോള്‍ സാഹിതീമണ്ഡലത്തില്‍ വിഹരിച്ചിരുന്ന സുഹൃത്തുക്കളില്‍ച്ചിലര്‍ “നീയാരാ കൃഷ്ണന്‍ നായരോ?” എന്നു ചോദിച്ചു തുടങ്ങി. ആ ചോദ്യം കേട്ട് ഞാന്‍ തെല്ലൊന്നുമല്ല രഹസ്യമായി അഹങ്കരിച്ചിരുന്നത്. ഇംഗ്ലീഷ് വാക്കുകള്‍ കഴിവതും അതിന്‍റെ ഉച്ചാരണം തെറ്റാതെ പറയണമെന്ന ഭ്രമമുണ്ടായതും ഈ “ലോക്കല്‍ കൃഷ്ണന്‍ നായരായി”ച്ചമയാന്‍ തുടങ്ങിയ ശേഷമാണ്. കൃഷ്ണന്‍ നായരെപ്പോലെ “മുഖം നോക്കാതെ” വിമര്‍ശിക്കുന്ന ഒരു സാഹിത്യവിമര്‍ശകനാവണമെന്ന നടക്കാനിടയില്ലാത്ത മോഹം ഇനിയും ബാക്കി.

തിരുവനന്തപുരത്ത് സ്റ്റാച്യു മുതല്‍ പുളിമൂട് വരെയുള്ള അരക്കിലോമീറ്റര്‍ കൃഷ്ണന്‍ നായരെ കണ്ടുമുട്ടാന്‍ ഏറ്റവും സാധ്യതയുള്ള മേഖലയായി ഞങ്ങളില്‍ ചിലര്‍ പ്രഖ്യാപിച്ചിരുന്നു. എന്നില്‍ക്കവിഞ്ഞാരടാ ഈ ഭൂലോകത്ത് എന്ന മട്ടില്‍ നടക്കുമ്പൊഴും, അടുത്തു ചെന്നു “സാറിനു സുഖമാണോ” എന്നു ചോദിക്കുവാന്‍ ഞാന്‍ ധൈര്യം കണ്ടെത്തുമായിരുന്നു. ചിലപ്പോള്‍ ഒരു ചെറുപുഞ്ചിരിയില്‍ മറുപടിയൊതുക്കിയാലും സസന്തോഷം പെയ്തൊഴിയാത്തൊരനുഗ്രഹപ്പൂമഴയായി അതേറ്റുവാങ്ങുമായിരുന്നു.

വിവാദങ്ങള്‍ കൃഷ്ണന്‍ നായര്‍ ആസ്വദിച്ചിരുന്നു എന്നു വേണം കരുതാന്‍. ഏതു വിവാദത്തിലും കൃഷ്ണന്‍ നായരുടെ ഭാഗത്താണ് ന്യായം എന്ന് കരുതാനും അദ്ദേഹത്തിനു (അദ്ദേഹമറിയാതെ!) മാനസ്സിക പിന്തുണ നല്‍കാനും രണ്ടാമതാലോചിക്കേണ്ടി വന്നിട്ടില്ല. എന്നു മാത്രമല്ല, അദ്ദേഹം ഇടയുന്നവരോട് അനിഷ്ടമുണ്ടാവാനും വളരെ എളുപ്പമായിരുന്നു. അങ്ങനെയാണ് കവി ശ്രീ. ഡി. വിനയചന്ദ്രനെ എനിക്ക് കണ്ടുകൂടാതായത്. ഞാന്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ വിനയചന്ദ്രന്‍ സാര്‍ അവിടെ ലിറ്ററേചര്‍ വിഭാഗത്തിന്‍റെ ഉപമേധാവിയായിരുന്നു. വിനയചന്ദ്രന്‍ സാറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എണ്ണിയാലൊടുങ്ങാത്തത്ര അവസരങ്ങള്‍ ലഭിച്ചപ്പോഴാണ് അദ്ദേഹം ഞാന്‍ വിചാരിച്ചപോലെ മോശക്കാരനല്ലെന്നും, പേരുപോലെ വിനയവും, സ്നേഹവും സഹാനുഭൂതിയും കരുണയുമുള്ള ഒരു മാന്യദേഹമാണെന്നും മനസ്സിലായത്. ആയിടക്കൊരിക്കല്‍, ഭൂതത്താന്‍‍കെട്ടിലോ ഇലവീഴാപ്പൂഞ്ചിറയിലോയിരുന്ന് വിനയചന്ദ്രന്‍ സാറും ഒരുപറ്റം സഹൃദയരായ വിദ്യാര്‍ഥികളും കൂടി ഘോരഘോരം കവിതകള്‍ചൊല്ലിത്തകര്‍ത്തതിന്നൊടുവില്‍ ധൈര്യം സംഭരിച്ചു ചോദിച്ചു: “അങ്ങും കൃഷ്ണന്‍ നായരും തമ്മില്‍ അത്ര സൌഹൃദത്തിലാണെന്ന് തോന്നുന്നില്ലല്ലോ.” എന്നെ അതിശയിപ്പിച്ചുകൊണ്ട് വിനയചന്ദ്രന്‍ സാര്‍ പറഞ്ഞു: “ഏയ്, ഒന്നുമില്ല. എല്ലാം തെറ്റിദ്ധാരണകളാണ്, പിന്നെ പത്രക്കാരുടെ സെന്‍സേഷണലിസവും.” ഈ “ഒന്നുമില്ലായ്മ” അധികം നീണ്ടുനിന്നോ എന്നു സംശയം. ആയിടയ്ക്ക് വിനയചന്ദ്രന്‍ സാര്‍ “മലയാളത്തില്‍ കാല്പനികകവികള്‍, ചങ്ങമ്പുഴ, വൈലോപ്പിള്ളി, പിന്നെ ഞാന്‍” എന്ന് ഒരു ലേഖനത്തില്‍ എഴുതുകയും, കൃഷ്ണന്‍ നായര്‍ അതിനെ അടച്ചാക്ഷേപിച്ച്: “നക്ഷത്രമെവിടെ, പുല്‍ക്കൊടിയെവിടെ?” എന്ന് വാരഫലത്തില്‍ എഴുതുകയുമുണ്ടായി.

ലോകസാഹിത്യത്തിലെ ക്ലാസ്സിക്കുകള്‍ വായിച്ച് അതുപോലെ മലയാളത്തിലെ എല്ലാ എഴുത്തുകാരും എഴുതണമെന്ന വാശി അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് കൃഷ്ണന്‍ നായര്‍ക്കെതിരെയുള്ള ഒരു ആരോപണം. ഒരു പക്ഷേ അദ്ദേഹത്തിന്‍റെ നിരൂപണങ്ങളെ അങ്ങനെയും വായിക്കാമായിരിക്കും. എന്നാലും സാഹിതീമോഷണങ്ങളെ മലയാളത്തില്‍ നിന്നകറ്റി നിര്‍ത്താനും, മലയാള സാഹിത്യരംഗത്തു നിന്ന് കഴിവില്ലാത്തവരെ അരിച്ചുകളയാനും (അരിഞ്ഞുകളയാനല്ല) കൃഷ്ണന്‍ നായര്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്.

മലയാളിയെ ലോകസാഹിത്യത്തിലേക്കാകര്‍ഷിക്കാന്‍, കഥകളുടേയും നോവലുകളുടേയും പേരും രത്നച്ചുരുക്കവും വെറുതേയങ്ങ് പറഞ്ഞു തരിക മാത്രമല്ല കൃഷ്ണന്‍ നായര്‍ ചെയ്തിരുന്നത്. ഫെദറീകൊ ഗാര്‍സിആ ലൊര്‍കാ എന്ന സ്പാനിഷ് കവിയുടെ ഒരു കവിത അവതരിപ്പിക്കുന്നതിനോടൊപ്പം അദ്ദേഹം നല്‍കിയ തര്‍ജ്ജമ നോക്കൂ:

കന്യകയാണെന്ന് വിചാരിച്ച് ഞാന്‍ അവളെ നദീതീരത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. പക്ഷേ അവള്‍ക്ക് ഭര്‍ത്താവുണ്ട്. ഗ്രീഷ്മകാല നിശീഥിനി… തെരുവുവിളക്കുകള്‍ പോയി. ചീവീടുകള്‍ പോയിട്ടില്ല. ഞാനവളുടെ നിദ്രാധീനങ്ങളായ സ്തനങ്ങള്‍ തൊട്ടു. അവ ഹിയസിന്ത് പൂങ്കുലപോലെ പെട്ടെന്ന് വിടര്‍ന്നു. പത്തുകത്തികള്‍കൊണ്ട് പട്ട് കീറിയാലെന്ന പോലെ അവളുടെ പാവാടയുടെ കഞ്ഞിപ്പശ എന്‍റെ കാതുകളെ പീഡിപ്പിച്ചു. ശ്വാനന്മാരുടെ ചക്രവാളം വിദൂരതയില്‍ ഓരിയിട്ടു… മണലില്‍, അവളുടെ തലവയ്ക്കാന്‍ വേണ്ടി ഞാനൊരു കുഴിയുണ്ടാക്കി… അവള്‍ വസ്ത്രങ്ങള്‍ മാറി… നിലാവുവീണ കണ്ണാടികളോ പുഷ്പദലങ്ങളോ അവളുടെ ശരീരത്തിനു തുല്യമല്ല. പ്രവാഹത്തില്‍‍പ്പെട്ട് വിസ്മയിച്ച മീനെന്നപോലെ അവളുടെ തുടകള്‍ പ്രകമ്പനം കൊണ്ടു… അന്നു രാത്രി ഏറ്റവും നല്ല രാജരഥ്യയിലൂടെയാണ് ഞാന്‍ സഞ്ചരിച്ചത്. എന്നോട് അവള്‍ പറഞ്ഞ കാര്യങ്ങള്‍ പുരുഷനെന്ന നിലയില്‍ എനിക്കുപറയാന്‍ മടിയാണ്. ചുംബനങ്ങളിലും മണ്ണിലും പൊതിഞ്ഞ അവളെ ഞാന്‍ നദീതീരത്തുനിന്നു മാറ്റി. ലില്ലിപ്പൂക്കളുടെ വാളുകള്‍ അന്തരീക്ഷത്തെപ്പിളര്‍ന്നു… അവള്‍ക്കു ഭര്‍ത്താവുള്ളതുകൊണ്ട് ഞാനവളെ സ്നേഹിക്കാന്‍ ശ്രമിച്ചില്ല. എങ്കിലും നദീതീരത്തേയ്ക്ക് കൊണ്ടുപോയപ്പോള്‍ അവള്‍ എന്നോടു പറഞ്ഞു അവള്‍ കന്യകയാണെന്ന്.

ഇദ്ദേഹത്തിനു കവിതയും വഴങ്ങുമായിരുന്നുവെന്നതിനു വേറേ തെളിവുവേണോ?

“ചങ്ങമ്പുഴയും കൃഷ്ണന്‍ നായരും തമ്മില്‍ എന്തേ വ്യത്യാസം?” എന്ന ചോദ്യത്തിനു ഒരിക്കല്‍ അദ്ദേഹം സാഹിത്യവാരഫലത്തിലെ ‘ചോദ്യം, ഉത്തരം’ എന്ന സെക്ഷനില്‍ ഉത്തരം നല്‍കിയിരുന്നു:

എന്തൊരു മര്യാദകെട്ട ചോദ്യം. ചങ്ങമ്പുഴ ഇരുപത്തഞ്ച് കൊല്ലം അതിമനോഹരമായി കവിതയെഴുതി. ഞാന്‍ അമ്പതുകൊല്ലമായി പരുക്കന്‍ ഗദ്യമെഴുതുന്നു. താനെഴുതിയതിന്‍റെ മനോഹാരിത ചങ്ങമ്പുഴയ്ക്ക് അറിഞ്ഞുകൂടായിരുന്നു. ഞാനെഴുതുന്നതിന്‍റെ വൈരൂപ്യം എനിക്കു നന്നായി അറിയാം.

അമ്പതു കൊല്ലമായി പുറമേ പരുക്കന്‍ ഭാവവും തൂലികത്തുമ്പില്‍ മനോഹര ഗദ്യവുമായി മലയാളിയുടെ മനസ്സില്‍ വിമര്‍ശന സാഹിത്യത്തിന്‍റെ പര്യായമായി ചേക്കേറിയിരുന്ന കൃഷ്ണന്‍ നായര്‍, ഇനി ഓര്‍മകളില്‍ മാത്രം. എന്‍റെ കണ്ണുകള്‍ നിറയുന്നു. മലയാളത്തിനു മറ്റൊരെഴുത്തച്ഛന്‍ കൂടി നഷ്ടപ്പെട്ടിരിക്കുന്നു.

Published in: on February 24, 2006 at 6:23 am Comments (26)

Published in: on February 23, 2006 at 10:23 pm Comments (10)

ഗൂഢവാക്കുകള്‍

ഗൂഢവാക്കുകള്‍ക്കു (passwords) പകരം ഗൂഢച്ചൊല്ലുകള്‍ ഉപയോഗിക്കാന്‍ ഐവാന്‍ ജോസഫ് നിര്‍ദ്ദേശിക്കുന്നു. വര്‍ഷങ്ങളായി എന്‍റെ ഗൂഢവാക്കുകള്‍ മിക്കതും തന്നെ മലയാളത്തിലാണ് (ഇടയ്ക്ക് @, !, * തുടങ്ങിയവയും ചില നമ്പരുകളും ചേര്‍ത്താല്‍ കാര്യം കേമം). ഉദാഹരണം: @valud3Ra^ukal(A). അനന്തമായ സാധ്യതകള്‍!

Published in: on February 22, 2006 at 9:39 pm Comments (12)

ഖ്യൂരിയസ് ജോര്‍ജ്

അച്ചുവും ദിവ്യയും കൂടി ഇന്നലെ ഖ്യൂരിയസ് ജോര്‍ജ് കാണാന്‍ പോയി. അച്ചു നല്ല ഉറക്കമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. അച്ചുവിന്‍റെ അമ്മയ്ക്ക് പടം ക്ഷ പിടിച്ചുപോലും. കൊച്ചുങ്ങള്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഉണ്ടാകാന്‍ പോകുന്നവര്‍ക്കും ഉണ്ടാക്കാന്‍ പദ്ധതിയിടുന്നവര്‍ക്കും കാണാന്‍ കൊള്ളാമത്രേ.

Published in: on February 21, 2006 at 6:15 pm Comments (20)

ഖ്യൂരിയസ് ജോര്‍ജ്

അച്ചുവും ദിവ്യയും കൂടി ഇന്നലെ ഖ്യൂരിയസ് ജോര്‍ജ് കാണാന്‍ പോയി. അച്ചു നല്ല ഉറക്കമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. അച്ചുവിന്‍റെ അമ്മയ്ക്ക് പടം ക്ഷ പിടിച്ചുപോലും. കൊച്ചുങ്ങള്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഉണ്ടാകാന്‍ പോകുന്നവര്‍ക്കും ഉണ്ടാക്കാന്‍ പദ്ധതിയിടുന്നവര്‍ക്കും കാണാന്‍ കൊള്ളാമത്രേ.

Published in: on at 10:15 am Comments (8)

കൊച്ചു കൊച്ചു സന്തോഷങ്ങള്‍

ഏകദേശം നാലോളം കൊല്ലം മുമ്പ് ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് എറിത്രിയക്കാരനായ യോസഫ് ടെക്കി എന്ന മാന്യദേഹത്തിനായിരുന്നു. എന്‍റെ എക്കാലത്തേയും നല്ല മാനേജര്‍മാരിലൊരാളായിരുന്നു യോസഫ്. എന്നെ സാന്‍റോഷ് എന്നോ സന്‍റൂഷ് എന്നോ സായിപ്പ് മോഡലില്‍ വിളിക്കാതെ നല്ല പച്ചമലയാളക്കാരെപ്പോലെ സന്തോഷ് എന്നു വിളിക്കുമായിരുന്ന ഇന്ത്യാക്കാരല്ലാത്ത അപൂര്‍വം ചിലരില്‍ ഒരാളുമായിരുന്നു യോസഫ്.

ഞങ്ങളുടെ ടീമില്‍ അക്കാലത്ത് പന്ത്രണ്ട് അംഗങ്ങളുണ്ടായിരുന്നു. ഞാനുള്‍പ്പടെ മൂന്ന് ഇന്ത്യക്കാരേയും ബാക്കി വെള്ളക്കാരേയുമാണ് ശ്രീമാന്‍ ടെക്കിയദ്ദേഹം അടക്കിബ്ഭരിച്ചുകൊണ്ടിരുന്നത്. ആഴ്ചയിലൊരിക്കല്‍ ഒന്നൊന്നര മണിക്കൂര്‍ വട്ടം കൂടിയിരുന്ന് പരസ്പരം പുകഴ്ത്തി സായൂജ്യമടയുക ഞങ്ങളുടെ ഒരു ഇഷ്ട വിനോദമായിരുന്നു. ഇത്തരം “ടീം മീറ്റിംഗുകള്‍” പലപ്പോഴും ചെന്നെത്തുക ഇന്ത്യാ/എറിത്രിയാ വിശേഷങ്ങളിലാണ്.

മൂര്‍ഖന്‍ പാമ്പിനെപ്പേടിച്ച് ആനപ്പുറത്ത് യാത്ര ചെയ്യുന്ന ഒരു വര്‍ഗ്ഗം എന്നതാണ് പല സായിപ്പന്മാരുടേയും ഇന്ത്യാ വിജ്ഞാനം. ഒരുമിച്ച് വല്ലപ്പോഴും “ടീം ലഞ്ചിനു” പോകുമ്പോള്‍, വല്ല കരുവാടിന്‍റെ തലയും ചവച്ചുപോയാല്‍, “അച്ഛനും അമ്മയും അടുത്തില്ലാത്തതിനാല്‍ മുട്ടയും മീനുമൊക്കെ തട്ടി വിടുകയാണല്ലേ” എന്നൊരു ചോദ്യവും ചോദിക്കും.

ഇന്ത്യയെന്ന മഹാരാജ്യത്തിന്നു ഒന്നിലധികം വശങ്ങളുണ്ടെന്നും, അതിലെ അസത്യമോ അര്‍ധസത്യമോ ആയ ചില കാര്യങ്ങള്‍ മാത്രം മനസ്സിലാക്കി വച്ചിട്ട് അതുപോലെയാണ് ഇന്ത്യയൊട്ടുക്കും എന്ന് തീരുമാനിക്കുന്നത് ബുദ്ധിശൂന്യതയാണെന്നും പലപ്രാവശ്യം പറഞ്ഞിട്ടുണ്ടെങ്കിലും ചന്ദ്രകുമാര്‍ സാറിന്‍റെ പടങ്ങളെല്ലാം ‘എ’ ആണ് എന്നു നമ്മുടെ അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും മുന്‍‍വിധിയുള്ളതുപോലെ, സായിപ്പന്മാരും അവരുടെ മുന്‍‍വിധി എളുപ്പം മാറ്റാന്‍ തയ്യാറായില്ല. ഇത് നാലു കൊല്ലം മുമ്പത്തെ കഥ. ഇന്നു കാര്യങ്ങള്‍ വ്യത്യസ്ഥമാണ്.

മൂന്നാഴ്ച അവധിക്ക് നാട്ടില്‍ പോയി മടങ്ങിയെത്തിശേഷമുള്ള രണ്ടുമൂന്നു ടീം മീറ്റിംഗുകള്‍ യോസഫ് എറിത്രിയ വിശേഷത്തിനു മാത്രമായി മാറ്റി വച്ചു. പുകഴ്ത്തലുകളോ ഇന്ത്യാ വിശേഷങ്ങളോ ഇല്ല എന്നര്‍ത്ഥം. “നാടെങ്ങനെ?” എന്ന നിര്‍ദ്ദോഷമായ ചോദ്യത്തിന് മറുപടിയായി യോസഫ് ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി:

We are just like India. Full of corrupt politicians, bribery, and some really smart people. The only difference probably is that we are all black! There are a lot of good things back there though. You not only know your neighbor, you also know the entire people in the entire village. And you can get things done if you have money, to name a few! Oh, did I mention that we also have a Pakistan of our own: Ethiopia.

ഇതൊക്കെക്കേട്ട് ഇങ്ങനേയും ഒരു രാജ്യമോ എന്ന മട്ടില്‍ സായിപ്പന്മാര്‍ വാ പൊളിച്ചിരിന്നു. സായിപ്പന്മാര്‍ അനുഭവിച്ചിട്ടില്ലാത്ത ചില ചെറു സൌഭാഗ്യങ്ങളെ ചെറിയ ചെറിയ “ട്രൂ സ്റ്റോറി”കളിലൂടെ അവര്‍ക്ക് പറഞ്ഞുകൊടുത്ത് അവരെ അസൂയാലുക്കളാക്കുക യോസഫിന്‍റെ ഒരു ദൌര്‍ബല്യമാണ്. എറിത്രിയയിലെ ഒരു കല്യാണക്കഥയാണ് ഇത്തവണ സായിപ്പിനെ കൊതിപ്പിക്കാനായി യോസഫ് പുറത്തെടുത്തത്.

ശ്രീമാന്‍ ടെക്കിയും അദ്ദേഹത്തിന്‍റെ അമ്പതോളം വരുന്ന ബന്ധുക്കളും അസ്മാരയില്‍ (എറിത്രിയയുടെ തലസ്ഥാനം) ഒരു കല്യാണത്തില്‍ പങ്കുകൊള്ളാന്‍ ഒരു “ചാര്‍ട്ടേഡ്” ബസ്സില്‍-അതെ, നമ്മുടെ നാട്ടിലെ കല്യാണ വണ്ടി തന്നെ-തലേന്നേ യാത്രയായി. ജീവിതത്തിലാദ്യമായി സ്വന്തം ഗ്രാമത്തിനു പുറത്തേക്കു യാത്ര ചെയ്യുന്ന ഒന്നു രണ്ട് അമ്മാവന്മാരും സംഘത്തിലുണ്ടായിരുന്നത്രേ. എല്ലാവരും “ഡൌണ്‍ ഠൌണ്‍ അസ്മാരയില്‍” ഉള്ള സാവന്ന ഇന്‍റര്‍നാഷണല്‍ ഹോട്ടലില്‍ ചേക്കേറി.

സായിപ്പിന്‍റെ സംശയം: “50 people in a star hotel in downtown? The power of the dollar, huh?”

യോസഫദ്ദ്യേം കിട്ടിയ അവസരം പാഴാക്കിയില്ല: “Its only around a hundred dollars for everyone for a day.” അപ്പറഞ്ഞത് മിക്കവാറും പുളുവായിരിക്കുമെന്ന് ഞങ്ങള്‍ ഭാരതീയര്‍ക്ക് മനസ്സിലായി. സായിപ്പ് പക്ഷേ അത് കണ്ണടച്ചു വിഴുങ്ങി (അഥവാ വിഴുങ്ങിയതായി നടിച്ചു). കഥ തടസ്സപ്പെടുത്തിയ നീരസം തെല്ലൊന്നു പ്രകടിപ്പിച്ച് യോസഫ് തുടര്‍ന്നു:

കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മാവന്മാരിലൊരാള്‍ക്ക് ഒന്നിനു പോകണം. ഗ്രൂപ്പ് ലീഡറായ യോസഫ്, ഹോട്ടല്‍ ടോയ്‍ലറ്റുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടുന്നതെങ്ങനെ എന്ന വിഷയത്തില്‍ ഒരു സ്റ്റഡി ക്ലാസ്സ് നല്‍കി മാമായെ കുളിമുറി-കം-കക്കൂസിലേക്കു തള്ളിവിട്ടു. മൂന്ന് നീണ്ട മിനിറ്റുകള്‍ സംഭവരഹിതമായി കടന്നുപോയി. ആ നൂറ്റിയെണ്‍പത് സെക്കന്‍റുകള്‍ക്കൊടുവില്‍ മാമന്‍ പോയപോലെ തിരിച്ചിറങ്ങി വന്നു.

പിന്നെ നാം കാണുന്നത് സന്തോഷവാനായി അസ്മാരയിലേയ്ക്ക് ടാക്സിയില്‍ യാത്രചെയ്തുകൊണ്ടിരിക്കുന്ന മാമന്‍റെ ക്ലോസപ്പാണ്. ഫ്രെയിം സൂമൌട്ട് ചെയ്യുമ്പോള്‍ കാറിനുള്ളില്‍ നമുക്ക് യോസഫിനേയും ഡ്രൈവറേയും കാണാം. നഗരത്തില്‍ നിന്ന് ഇരുപത്തഞ്ചോളം കിലോമീറ്റര്‍ മാറി റോഡരികിലുള്ള മരച്ചോട്ടില്‍ മുള്ളിയതിന്‍റെ സുഖം മാമന്‍റെ മുഖത്തും, മാമന് ഒരു കമ്പനി കൊടുത്തതിന്‍റെ സുഖം യോസഫിന്‍റെ മുഖത്തും കാണാമായിരുന്നു.

എന്തൊക്കെയുണ്ടെന്നു പറഞ്ഞിട്ടെന്താ? നിങ്ങളൊക്കെ എതെങ്കിലും വെളിമ്പ്രദേശത്ത് ഒന്നിനും രണ്ടിനും പോയിട്ടുണ്ടോ? ഇതുവരെ ചെയ്തിട്ടുണ്ടാവില്ലെന്നെനിക്കുറപ്പാ. ഇനിയൊട്ട് ചെയ്യാനും പോണില്ല.

യോസഫിന്‍റെ വായിലിരിക്കുന്നത് ബാക്കികൂടി കേള്‍ക്കേണ്ടാ എന്നു വിചാരിച്ചാവണം, ഈ പ്രവൃത്തിമൂലമുണ്ടാവുന്ന പരിസ്ഥിതിപ്രശ്നങ്ങളുടെ ചര്‍ച്ചയിലേക്ക് സായിപ്പന്മാരാരും കടന്നില്ല.

Published in: on February 20, 2006 at 7:30 pm Leave a Comment

Published in: on at 11:30 am Leave a Comment