ഇടവപ്പാതി കൊട്ടും ഘോഷവുമായി ആര്‍ത്തലച്ചു പെയ്തുകൊണ്ടിരുന്ന ഒരു ജൂണ്‍മാസ രാവിലാണ് ഈ വരികള്‍ കുറിക്കുന്നത്. മഴയ്ക്ക് അതിപ്രശസ്തമായ സീയാറ്റിലില്‍ വന്നു ചേരുന്നതിനും വളരെ മുമ്പ്. ഇവിടെ ഇങ്ങനെ മഴകണ്ടിരിക്കുമ്പോള്‍ ദൈവം എന്‍റെ പ്രാര്‍ഥന അറിഞ്ഞു നിറവേറ്റിയപോലെയുണ്ട്.
മാനസത്തില്‍ ഞാനോര്‍ത്തു ജപിക്കുന്നു
മാര്‍ഗദര്‍ശിയാം ദേവനേ, കേള്‍ക്കുക:
ഭൂയിഷ്ഠമാകും മണ്ണൊലിപ്പിക്കാതെ
ഭൂതലത്തിലെ തിന്മകള്‍ നീക്ക, നീ.
രാഷ്ട്രദ്രോഹങ്ങള്‍ കാട്ടി വാണീടുന്ന
രാവണന്മാരെയാകെ നടുക്കണേ!
മാരിപെയ്യിച്ചു മാനവരാശിക്കു-
മാനസോല്ലാസമേകണേ, കൈതൊഴാം!