പുതിയ കാര്യങ്ങള്‍ (സെര്‍വീസുകള്‍, പ്രോഡക്റ്റുകള്‍) ഉണ്ടാക്കുമ്പോള്‍ ചെയ്യേണ്ടുന്ന ആറു തത്വങ്ങളെക്കുറിച്ചു് പോള്‍ ഗ്രഹാം (1, 2) ഇങ്ങനെ പറയുന്നു (വിവര്‍ത്തനം മൂലം സത്ത നഷ്ടപ്പെടാതിരിക്കാന്‍ പോളിന്‍റെ ലേഖനത്തിലേതു് അപ്പടി പകര്‍ത്തുകയാണു്):
… find (a) simple solutions (b) to overlooked problems (c) that actually need to be solved, and (d) deliver them as informally as possible, (e) starting with a very crude version 1, then (f) iterating rapidly.
സോഫ്റ്റ്‍വെയര്‍ + സെര്‍വീസെസ് (S+S) കാലത്തേയ്ക്കു് പുരോഗമിക്കുന്ന കമ്പ്യൂട്ടര്‍ യുഗത്തിനു് ഈ തത്വങ്ങള്‍ വഴിവിളക്കാവുമെന്നതില്‍ സംശയം വേണ്ട.
(1996-ല്‍ ആദ്യത്തെ വെബ് ആപ്ലിക്കേയ്ഷനായ Viaweb നിര്‍മ്മിച്ചവരില്‍ ഒരാളാണു് പോള്‍ ഗ്രഹാം. പ്രോഗ്രാമര്‍, എഴുത്തുകാരന്‍, പ്രോഗ്രാമിംഗ് ലാംഗ്വേയ്ജ് ഡിസൈനര്‍ എന്നീ രംഗങ്ങളില്‍ പേരെടുത്തയാള്‍. 2002-ല്‍ പ്രസിദ്ധപ്പെടുത്തിയ A Plan for Spam സ്വയം പഠിക്കുന്ന സ്പാം ഫില്‍റ്ററിംഗിലെ വേദമാണു്. പോള്‍ ഇപ്പോള്‍ ആര്‍ക് എന്ന പുതിയ പ്രോഗ്രാമിംഗ് ലാംഗ്വേയ്ജിന്‍റെ പണിപ്പുരയിലാണു്.)
നന്ദി സന്തോഷ് ഈ ലേഖനം പരിചയപ്പെടുത്തിയതിന്.
Good Article.
Thanks Santhosh..