നടക്കാത്ത സ്വപ്നം

തെല്ലൊട്ടുമില്ല രുചി, തോരനു, മോലനൊന്നും
വല്ലാത്ത ഗന്ധമൊഴുകുന്ന പുളിങ്കറിക്കും
ഉല്ലാസമോടശനമാകണമോ? സ്വപത്നീ-
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?

വൃത്തം: വസന്തതിലകം.

(ഗുരുകുലത്തിലെ തല്ലാണു നല്ലവഴിയെന്നു തീര്‍ച്ചയല്ലേ? എന്ന സമസ്യയുടെ പൂരണം.
സ്വമേധയാ കേയ്സെടുക്കുന്ന കോടതികളോടു്: ഞാന്‍ ഇന്നേവരെ ഭാര്യയെ തല്ലിയിട്ടില്ല. മാത്രമല്ല, ദിവ്യ സാമാന്യം നന്നായി പാചകം ചെയ്യുന്നവളുമാണു്.)

Published in:  on March 11, 2008 at 6:02 pm Comments (3)

The URI to TrackBack this entry is: http://chintyam.wordpress.com/2008/03/11/%e0%b4%a8%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8%e0%b4%82/trackback/

RSS feed for comments on this post.

3 Comments Leave a comment.

  1. നല്ലൂണു ഭാര്യ വഴിയേ റെഡിയാക്കി വെച്ച-
    തെല്ലാം നിറച്ചു വയര്‍ കുട്ടകതുല്യമാക്കി
    നിര്‍ലജ്ജമിങ്ങനെഴുതുന്ന കവിയ്ക്കു പത്നീ-
    തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?

    ഭാര്യാഹസ്തേന താഡനം എന്നു ശാസ്ത്രം :)

  2. സന്തോഷ് ഗുരോയിവിടെയുണ്ടിവനേകനായി
    സന്താപമോടെ പശികൊണ്ടു വലഞ്ഞ്,കഞ്ഞി-
    ക്കില്ലെങ്കിലുംരുചി,തരേണമെനിക്കതല്ലേല്‍
    തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?

  3. മുന്‍ കൂര്‍ ജാമ്യത്തിലെ സ്വാരസ്യം നന്നെ പിടിച്ചു. അപ്പൊ ദിവ്യ നന്നായി വച്ചു താങ്ങി അല്ലിയോ? ഹാ‍ാ ഹഹ് ഹാ‍ാ
    വല്ല കാര്യവുമുണ്ടായിരുന്നോ? ആരെങ്കിലും ആ ഉമേഷ് ഗുരു പറയുന്നതു കേള്‍ക്കുമോ?


Leave a Comment